എട്ടാം ദിനം ഞാന്‍ ഇന്ന് അഞ്ചാം ക്ലാസ്സിൽ ഒന്ന് കയറി. ഒരു തരം അവഗണനയുടെ മണം , അല്ലെങ്കില്‍ കുട്ടികളുടെ വായനയെ കുറച്ചു കാണല്‍ ,അതുമല്ലെങ്കില്‍ സമയമായില്ലെന്നൊരു തെറ്റിദ്ധാരണ.. .കാര്യമായി ഒന്നുമില്ല.... അധ്യാപകർ ക്ലാസ്സിൽ എത്താറില്ല.. അഞ്ച് പേര് മാത്രമുള്ള ക്ലാസ്സാണ്.. നല്ല മിടുക്കന്മാര് പിള്ളേര്. ആൺകുട്ടികൾ മാത്രമേയുള്ളൂ.. അധ്യാപകർ ക്ലാസ്സിൽ എത്തുന്നത് വളെരെ താല്പര്യം. കൊച്ചു കുട്ടികള്‍ക്ക് പറ്റിയ വായനാ സാമഗ്രികള്‍ കണ്ടെത്തി നല്‍കാന്‍ അധ്യാപകര്‍ മുതിരണം. ബാലരമയും, ബാലഭൂമിയും അല്ലാതെ പുസ്തകങ്ങൾ ഉണ്ടെന്ന് അവർ അറിയട്ടെ. അച്ചടിച്ച പുസ്തകങ്ങള്‍ ആണ് വായനാ സാമഗ്രികള്‍ എന്നൊരു വിശ്വാസം നില നില്ക്കുന്നുണ്ടോ. എങ്കില്‍ അത് പൊളിക്കണം. ഇതാണ് കുരുന്നു വായനക്കാര്‍ക്ക് വേണ്ടി ചെയ്യേണ്ടത്. നല്ല കൊച്ചു കഥകള്‍ കണ്ടെത്തുക. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്നവ, കൊച്ചു കൊച്ചു വാക്യങ്ങള്‍ മനോചിത്രം രൂപീകരിക്കാന്‍ കഴിയുന്നവ അതില്‍ അവര്‍ക്ക് താല്പര്യം ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഘടകം വേണം ഭാവന കണക്കിലെടുക്കണം ഓര്‍ത്തു വെക്കാന്‍ മനസ്സില്‍ തട്ടുന്ന ഒരു തു...