Posts

Showing posts from August, 2019

B. Ed ഡയറികുറിപ്പ് 10th day

മഴ നൽകിയ അവധിയൊക്കെ കഴിഞ്ഞെത്തിയ കുട്ടികളെ തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പരീക്ഷക്ക് വേണ്ടി തയ്യാറെടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് എല്ലാവരും തന്നെ. അവധിയിൽ നഷ്ടപ്പെട്ട ക്ലാസ്സ്‌ സമയത്തെ എങ്ങനെയാണ് ഈ ഒരാഴ്ച സമയം കൊണ്ട് മുതലാക്കുക എന്നത് തന്നെയാണ് ഏറ്റവും ശ്രമകരം.  ശരിക്കും ആത്മാവ് നഷ്ടപ്പെടുന്ന ക്ലാസുകൾ എടുക്കേണ്ടി വരും.  പാഠഭാഗങ്ങൾ തീർന്നാലും സംതൃപ്തി ഇല്ലാതെ ക്ലാസ്സ്‌ വിടേണ്ടി വരും.  

B.Ed ഡയറികുറിപ്പ് -9 -മഴ

Image
ഒമ്പതാം ദിനം  മഴയത്തു ഒലിച്ചു പോയി 

B. Ed ഡയറികുറിപ്പ് എട്ടാം ദിനം - അഞ്ചിലെ പിള്ളേർ

എട്ടാം ദിനം  ഞാന്‍ ഇന്ന് അഞ്ചാം  ക്ലാസ്സിൽ ഒന്ന്  കയറി. ഒരു തരം അവഗണനയുടെ മണം , അല്ലെങ്കില്‍ കുട്ടികളുടെ വായനയെ കുറച്ചു കാണല്‍ ,അതുമല്ലെങ്കില്‍ സമയമായില്ലെന്നൊരു തെറ്റിദ്ധാരണ..  .കാര്യമായി ഒന്നുമില്ല.... അധ്യാപകർ ക്ലാസ്സിൽ എത്താറില്ല..  അഞ്ച് പേര് മാത്രമുള്ള ക്ലാസ്സാണ്..  നല്ല മിടുക്കന്മാര് പിള്ളേര്.  ആൺകുട്ടികൾ മാത്രമേയുള്ളൂ..  അധ്യാപകർ ക്ലാസ്സിൽ എത്തുന്നത് വളെരെ താല്പര്യം. കൊച്ചു കുട്ടികള്‍ക്ക് പറ്റിയ വായനാ സാമഗ്രികള്‍ കണ്ടെത്തി നല്‍കാന്‍ അധ്യാപകര്‍ മുതിരണം. ബാലരമയും, ബാലഭൂമിയും അല്ലാതെ പുസ്തകങ്ങൾ ഉണ്ടെന്ന് അവർ അറിയട്ടെ. അച്ചടിച്ച പുസ്തകങ്ങള്‍ ആണ് വായനാ സാമഗ്രികള്‍ എന്നൊരു വിശ്വാസം നില നില്ക്കുന്നുണ്ടോ. എങ്കില്‍ അത് പൊളിക്കണം. ഇതാണ് കുരുന്നു വായനക്കാര്‍ക്ക് വേണ്ടി ചെയ്യേണ്ടത്. നല്ല കൊച്ചു കഥകള്‍ കണ്ടെത്തുക. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്നവ, കൊച്ചു കൊച്ചു വാക്യങ്ങള്‍ മനോചിത്രം രൂപീകരിക്കാന്‍ കഴിയുന്നവ അതില്‍ അവര്‍ക്ക് താല്പര്യം ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഘടകം വേണം ഭാവന കണക്കിലെടുക്കണം ഓര്‍ത്തു വെക്കാന്‍ മനസ്സില്‍ തട്ടുന്ന ഒരു തു...

B. Ed ഡയറികുറിപ്പ് -7... വിരലുകളിൽ നിന്നും ഹൃദയത്തിലേക്ക്

ഏഴാംദിനം   സർഗാത്മകതയുടെയും, സാഹോദര്യത്തിന്റെയും, മനുഷ്യ സ്നേഹത്തിന്റെയും സ്വയം വിശകലനത്തിന്റെയും അടയാളപ്പെടുത്തലുകൾ നൽകേണ്ടതാണ് ഓരോ ക്ലാസ്സ്‌ മുറികളുമെന്ന സ്വപ്നം അതിഭാവുകത്വം നിറഞ്ഞതൊന്നുമല്ല..  അതൊക്കെ നിറവേറ്റാനുള്ള ഓട്ടമാണല്ലോ  പല അധ്യാപകരെയും "പ്രിയപ്പെട്ട" അധ്യാപകരാക്കുന്നത് .  കുഞ്ഞുമനസ്സുകൾ പ്രതീക്ഷിക്കുന്നത് സ്നേഹമാണ് . അളവില്ലാതെ കൊടുത്ത് നോക്കു തിരിച്ചും കിട്ടുന്നതിനും അളവുണ്ടാവില്ല.    കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനുള്ള ഏക മാർഗ്ഗം സ്നേഹമാണ്..  പക്ഷേ അതൊന്നും നമ്മുടെയീ ലെസ്സൺ പ്ലാൻ വെച്ചുള്ള, നിശ്ചിത സമയത്തിൽ തീർക്കാനുള്ള പ്രവർത്തികളിൽ നിന്നും കൊടുക്കാൻ സാധിക്കില്ല. .....   മാർക്ക്‌ ട്വൈന്റെ "ടോം സോയെർ"  എന്നൊരു നോവലിന്റെ അവതാരികയിൽ  ( കുട്ടികൾക്ക് വേണ്ടിയുള്ള നോവലാണെങ്കിലും ഏത് പ്രായത്തിലുള്ളവരെയും തൃപ്തിപെടുത്തും) ഇങ്ങനെ എഴുതിയതായി ഓർക്കുന്നു : 'വളരെ വികൃതി ആയ ഒരു പയ്യൻ.. ആര് പറഞ്ഞാലും അനുസരണയില്ലാത്തവൻ..വായിക്കില്ല പഠിക്കില്ല..  അറിയാഞ്ഞിട്ടല്ല.  മടിയാണ്.  അങ്ങനെയുള്ള ആ കുട്ടിക്ക് അവന്റെ അമ...

B. Ed ഡയറികുറിപ്പ് - 6- PT പീരിയഡ് അപാരതകൾ

ആറാം ദിനം   9-b ൽ ആയിരുന്നു ആദ്യ ക്ലാസ്സ്‌..  ഞാൻ ചെല്ലുമ്പോൾ സിനിറ്റ ടീച്ചർ പഠിപ്പിച്ച് കുട്ടികളിൽ ലയിച്ചു നിൽക്കുന്ന അവസ്ഥയായിരുന്നതിനാൽ ഞാൻ വന്ന് കുറച്ച് നേരം കഴിഞ്ഞാണ് ക്ലാസ്സ്‌ വിട്ടു തന്നത് .  വിജയകരമായി 9 ലെ ഒരു ലെസ്സൺ പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസവുമായി പുറത്തേക്കിറങ്ങി..  പിന്നീട് ഉച്ചക്ക് ശേഷം 8 ൽ ചെന്നപ്പോൾ നഷ്ടപ്പെട്ടു പോയ PT പീരിയഡ് എന്റെ ക്ലാസ്സ്‌ സമയത്തു തിരിച്ചു പിടിക്കാനുള്ള പ്ലാനിങ്ങിലായിരുന്നു പിള്ളേർ..  കഴിഞ്ഞ ദിവസത്തെ കുറിപ്പിൽ പറഞ്ഞ പോലെ കുട്ടികളുടെ PT പീരിയഡിൽ  അത് തന്നെഅവർക്ക് കിട്ടിയില്ലെങ്കിൽ B. Ed ട്രൈനീസിന് കുറേ പ്രാക്ക് കിട്ടും..  ഏതായാലും ക്ലാസ്സ്‌ തുടങ്ങി..  ഇവിടെയും ഒരു ലെസ്സൺ പൂർത്തിയാക്കി അടുത്തതിന്റെ ഇൻട്രൊഡക്ഷനും നൽകി നിന്നപ്പോൾ  പീരിയഡ് കഴിഞ്ഞു.  ക്ലാസ്സ്‌ സമയത്തു സ്ഥിരം ഊർജസ്വലതയോടെ  ഇരുന്നിരുന്ന ഒരു കുട്ടി അധികം അനക്കമൊന്നുമില്ലാതിരിക്കുന്നതു ശ്രദ്ധിച്ച ഞാൻ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ കാരണം തിരക്കി. PT പീരിയഡ് നഷ്ടപ്പെട്ടതിന്റെ ദുഃഖം അവൻ പറഞ്ഞപ്പോൾ പോട്ടെടാ നാളെ കിട്ടുമെന്ന് പറഞ്ഞ് ഞാൻ ...