Posts

Showing posts from 2026

അഗർത്ത

Image
​നിസാർ ഇൽത്തുമിഷിന്റെ 'അഗർത്ത' എന്ന നോവൽ വായിച്ചപ്പോഴാണ് അങ്ങനെയൊരു മിത്തിക്കൽ പ്രദേശത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്. ലോകത്തിലെ പല മിത്തുകളിലും പല രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു അതീന്ദ്രിയ സ്ഥലം. ഭൂമിയുടെ ഉള്ളറയിൽ വിവേകശാലികളും ധർമ്മിഷ്ടരായവരും മാത്രം വാഴുന്നയിടം. അതിനൂതനമായ സാങ്കേതിക വിദ്യയാൽ നിറഞ്ഞൊരിടം. ഇങ്ങനെ പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന സ്ഥലമാണ് അഗർത്ത. ​അത്തരമൊരു സാങ്കൽപ്പിക പ്രദേശത്തേക്ക് എത്തിച്ചേരുവാൻ സൂഫിയായും ആഘോരിയായുമൊക്കെ മാറി, സ്വയം കണ്ടെത്തലിന്റെ യാത്രയുമായി പോവുന്ന നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ കഥയാണ് നോവൽ പറയുന്നത്. ​എന്നാൽ അഗർത്തയെ വെറുമൊരു ഫാന്റസി ലോകം എന്നതിനപ്പുറം, ഒരു Self-Actualization point ആയി വായിക്കാനാണ് ഞാൻ ശ്രമിച്ചത്. സമൂഹം ഇന്നോളം സമാഹരിച്ചിട്ടുള്ള മൂല്യങ്ങളുടെയും വ്യവസ്ഥകളുടെയും നിയമങ്ങളുടെയും ഒക്കെ ഒരുൽപ്പന്നം തന്നെയാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ, നമ്മെ നിർമ്മിച്ച ഈ സമൂഹത്തിൽ നിന്ന് പൂർണ്ണമായി മാറിനിന്നുകൊണ്ട് മാത്രം ആത്മസാക്ഷാത്കാരം നേടാൻ കഴിഞ്ഞെന്നു വരില്ല. ​ലോകത്തിലെ ഒന്നിനും നമ്മളെ അടിമപ്പെടുത്താൻ വിട്ടുകൊടുക്കാതിരിക്കുകയാണ് ...