B. Ed ഡയറികുറിപ്പ് എട്ടാം ദിനം - അഞ്ചിലെ പിള്ളേർ
എട്ടാം ദിനം
ഞാന്‍ ഇന്ന് അഞ്ചാം ക്ലാസ്സിൽ ഒന്ന് കയറി.
ഒരു തരം അവഗണനയുടെ മണം , അല്ലെങ്കില്‍ കുട്ടികളുടെ വായനയെ കുറച്ചു കാണല്‍ ,അതുമല്ലെങ്കില്‍ സമയമായില്ലെന്നൊരു തെറ്റിദ്ധാരണ..
.കാര്യമായി ഒന്നുമില്ല.... അധ്യാപകർ ക്ലാസ്സിൽ എത്താറില്ല.. അഞ്ച് പേര് മാത്രമുള്ള ക്ലാസ്സാണ്.. നല്ല മിടുക്കന്മാര് പിള്ളേര്. ആൺകുട്ടികൾ മാത്രമേയുള്ളൂ.. അധ്യാപകർ ക്ലാസ്സിൽ എത്തുന്നത് വളെരെ താല്പര്യം.
കൊച്ചു കുട്ടികള്‍ക്ക് പറ്റിയ വായനാ സാമഗ്രികള്‍ കണ്ടെത്തി നല്‍കാന്‍ അധ്യാപകര്‍ മുതിരണം. ബാലരമയും, ബാലഭൂമിയും അല്ലാതെ പുസ്തകങ്ങൾ ഉണ്ടെന്ന് അവർ അറിയട്ടെ. അച്ചടിച്ച പുസ്തകങ്ങള്‍ ആണ് വായനാ സാമഗ്രികള്‍ എന്നൊരു വിശ്വാസം നില നില്ക്കുന്നുണ്ടോ. എങ്കില്‍ അത് പൊളിക്കണം.
ഇതാണ് കുരുന്നു വായനക്കാര്‍ക്ക് വേണ്ടി ചെയ്യേണ്ടത്.
നല്ല കൊച്ചു കഥകള്‍ കണ്ടെത്തുക. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്നവ,
കൊച്ചു കൊച്ചു വാക്യങ്ങള്‍
മനോചിത്രം രൂപീകരിക്കാന്‍ കഴിയുന്നവ
അതില്‍ അവര്‍ക്ക് താല്പര്യം ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഘടകം വേണം
ഭാവന കണക്കിലെടുക്കണം
ഓര്‍ത്തു വെക്കാന്‍ മനസ്സില്‍ തട്ടുന്ന ഒരു തുണ്ട് സംഭവം ഉള്ളവ
അവ ഒരു ചാര്‍ട് പേപ്പറില്‍ എഴുതി ക്രയോന്‍സ് ഉപയോഗിച്ചു ചിത്രവും നിറവും നല്‍കിയാല്‍ മതി
പേജിന്റെ വലിപ്പം അധികമാകരുത്.
(ബോധവത്കരണ പുസ്തകം ആക്കരുതേ, സന്മാര്‍ഗഭാരമുള്ളവ ഉപദേശ തൊങ്ങലിട്ടവ ഒക്കെ വേറെ ഉണ്ടല്ലോ നാട്ടില്‍..എന്നാല്‍ നന്മയുള്ള മനസ്സുകള്‍ കണ്ടെത്തുന്ന കഥയില്‍ സാമൂഹ്യ മൂല്യങ്ങള്‍ ലയിച്ചിട്ടുണ്ടാവും. അത് മതി.)
ഇനി കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ മുഷിയാനും കീറാനും സാധ്യതയുണ്ട്. അത് പരിഹരിക്കണം.
സുതാര്യമായ വീതികൂടിയ സെല്ലോ ടേപ്പ് വാങ്ങാന്‍ കിട്ടും.അത് ശ്രദ്ധയോടെ പേജിന്‍ ഇരു വശവും നിറഞ്ഞു ഒട്ടിച്ചാല്‍ മതി..
ക്ലാസില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയും കഥകള്‍ രൂപീകരിക്കാം.
ബിഗ് ബുക്കുകള്‍ ആയി ഇവയ്ക്കു മാറാനും കഴിയും.( വലിയ താളില്‍ എഴുതണം)
(തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ബി ആര്‍ സി തയ്യാറാക്കിയ വായനാ സാമഗ്രികള്‍ എങ്ങനെ ഉള്ളതെന്ന് ഗൂഗിൾ വഴി അറിയണം )..
പിന്നെ... ഈ മടുപ്പിക്കുന്ന PTA കൾ നാലുമണിക്ക് ശേഷം നടത്തിയാൽ എന്താ... ജോലിക്ക് പോകുന്ന രക്ഷിതാക്കൾക്ക് അതുമാവാം.. ലെസ്സൺ തീർക്കാൻ പാട് പെടുന്ന B.Ed ട്രെയിനിക്ക് അതുമാവാം... 😏😥
Comments
Post a Comment