Posts

Showing posts from June, 2019

നിരൂപണം - വിധേയൻ

Image
#വിധേയൻ ....................... പുതിയ സിനിമ കണ്ടിട്ട് അതിലെ രാഷ്ട്രീയം ഒക്കെ പറയാൻ  നമ്മക്കെവിടാ സമയം ... ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യണം.. 👇👇 "അയാളെ ചീത്തയാക്കിയത് നമ്മുടെ ആളുകൾ തന്നെയാ. ഓരോ കാര്യസാധ്യത്തിനു കള്ളും പെണ്ണുമൊക്കെ കൊടുത്തു.. " പട്ടേലരെ കുറിച്ചുള്ള  പള്ളിലെ കൈക്കാരന്റെ  ഡയലോഗ് ആണ്.   ചീത്തയാകാൻ നമ്മൾ അവസരം കൊടുത്തു ചീത്തയായ   ഒരു മനുഷ്യനാൽ നല്ലോണം അനുഭവിക്കേണ്ടി വരികയെന്നത് ചുമ്മാതെ ഒരു കാര്യമല്ല..  പിന്നീട് നിയന്ത്രിക്കാൻ പറ്റാത്ത വിധം ഒരു അധിനിവേശ ശക്തിയായി അവർ  മാറുകയെന്നതും ചില്ലറ കാര്യമല്ല(ലോകത്ത്, രാജ്യങ്ങൾ കോളനികളായി മാറിയിട്ടുണ്ടെങ്കിൽ അതിന്  അവസരങ്ങൾ   സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചും നമ്മൾക്കറിയാവുന്നതാണല്ലോ)  .  കുറച്ചുകൂടി കടുപ്പിച്ചു പറഞ്ഞാൽ  സാമ്പത്തികവും രാഷ്ട്രീയവുമായ  പ്രധിരോധങ്ങളെല്ലാം അപ്രസക്തമാവുന്ന കൊളോണിയൽ സാഹചര്യം.   തന്റെ ഭാര്യയെ കീഴടിക്കിയ പട്ടേലരോടുള്ള പ്രതിഷേധമായി  "അവന്റെ കൊടല് ഞാനെടുക്കും" എന്ന്   ആദ്യഘട്ടത്തിൽ  പറയുന്ന തൊമ്മിയെ ...