B. Ed ഡയറികുറിപ്പ് -5 - ഗ്രൂപ്പ്‌ പ്രവർത്തനം ആശ്രിതരെ സൃഷ്ടിക്കരുത്

അഞ്ചാം ദിനം 


ഞാന്‍ ഒരു മാസത്തെ ഇൻഡക്ഷൻ പ്രോഗ്രാമിന് പോയത് മുതൽ എടുത്ത ക്ലാസുകൾ എല്ലാം തന്നെ ഗ്രൂപ്പ്‌ ആക്ടിവിറ്റി based ആണ് (അത് നമ്മുടെ പ്രോഗ്രാമിന്റെ ഒരു ഭാഗമാണ് )ഇന്റേൺഷിപ് പ്രോഗ്രാമിലും അത് തുടരുന്നു . ഗ്രൂപ്പ് വര്‍ക്ക് നടക്കുന്നു. അതില്‍ചില ക്ലാസുകള്‍ അറിഞ്ഞോ അറിയാതെയോ ഒരു പാതകം ചെയ്യുന്നു.
അത് ദാസ്യം പരിശീലിപ്പിക്കുന്നു.
നിഷ്ക്രിയത നട്ട് വളര്‍ത്തുന്നു.
ആശ്രിത സമൂഹത്തെ രൂപപ്പെടുത്തുന്നു.

ഈ ആശ്രിത സമൂഹം അഥവാ backward children  ഉണ്ടല്ലോ ഗ്രൂപ്പിലെ മറ്റംഗങ്ങളുടെ കണ്ടെഴുത്തു മാത്രമാണ് നടത്തുന്നത്.  എന്റെ ക്ലാസ്സിൽ ഞാൻ അത് പരമാവധി പരിഹരിക്കുന്നുണ്ട്.  ക്ലാസ്സിലെ കുട്ടികളുടെ പെർഫോമൻസ് കണ്ട് ഏകദേശം അവരുടെ ഇഷ്ടമേഖലകൾ കണ്ടെത്തി അതിനനുസരിച്ചു ഗ്രൂപ്പിലെ ചുമതലകൾ ഞാൻ തന്നെ വീതിച്ചു കൊടുക്കുന്നു . അല്ലാത്ത പക്ഷം ഒരാളെഴുതുകയും ബാക്കിയുള്ളവർ നോക്കി എഴുതുകയും ബുക്കില്‍ ഓണം ഉണ്ട പ്രതീതി സൃഷ്ടിക്കുകയും ചെയ്യും.

നാല് കാര്യങ്ങൾ പറഞ്ഞ് നിർത്തട്ടെ ;
(തികച്ചും ഞാൻ ട്രെയിനിങ്ങിന് പോകുന്ന സ്കൂൾ അടിസ്ഥാനമാക്കിയുള്ളത് )
1. സ്കൂൾ ലൈബ്രറികൾ സജീവമാക്കണം  പുസ്തകങ്ങൾ അവരോട് സംസാരിക്കട്ടെ 
2. PT പീരിയഡിൽ അത് തന്നെ ആയിരിക്കണം കളിക്കളം  അവരോടു  സംസാരിക്കട്ടെ 
3. ക്ലാസ്സ്‌ ചുമരുകൾ ഒഴിച്ചിടരുത് അവയും അവരോട് സംസാരിക്കട്ടെ 

4.വളരെ നന്നായി അടിക്കാനറിയാവുന്ന ടീച്ചർമാർ അറിയാനുള്ളത് ;

തല്ലിപ്പഴുത്താല്‍ മധുരമില്ലാ കല്ല്‌ പോലുള്ളം കടുത്തുചാവും കുഞ്ഞിളം കൈകള്‍ ചുവന്നുകൂടാ കണ്ണ് നീര്‍ തോരാതെ പെയ്തു കൂടാ പുസ്തകം മാത്രം പ്രതിഷ്൦യാക്കാം വിദ്യാലയം മഹാ ക്ഷേത്രമാക്കാം
- സുഗതകുമാരി

Comments

Popular posts from this blog

അഗർത്ത

THE PLATFORM

ബിരിയാണി