തൂക്കുകയർ ഒരു പ്രതിവിധി അല്ല
" എന്തിനാണ് ഈ പെണ്ണ് ഒരു പയ്യനും ഒത്ത് രാത്രിയിൽ കറങ്ങി നടന്നത്? നല്ല പെൺകുട്ടികളെപ്പോലെ അവൾക്ക് വീട്ടിനകത്ത് അടങ്ങി ഒതുങ്ങി ഇരുന്നുകൂടായിരുന്നോ? അഥവാ ഞങ്ങൾ ബലാത്സംഗം ചെയ്യുന്നു എന്നിരിക്കട്ടെ. മല്ലടിക്കാതെ അവൾക്ക് ശാന്തയായി ഞങ്ങൾക്ക് വഴങ്ങിത്തരാമായിരുന്നല്ലോ. എങ്കിൽ, അവളെ ഞങ്ങൾ ഉപദ്രവിക്കുമായിരുന്നു ഇല്ല... " - ഇത് നിർഭയ എന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നതിന് തൂക്കുകയർ ലഭിച്ച മുകേഷ് സിംഗ് സ്വയം ന്യായീകരിച്ചുകൊണ്ട് പശ്ചാത്താപലേശമില്ലാതെ ഇന്ത്യയുടെ മകൾ (India's daughter ) എന്ന ഡോക്യുമെൻററി സംവിധാനം ചെയ്ത ബ്രിട്ടീഷുകാരി ലെസ്‌ലി ഉഡ്വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ. ബലാത്സംഗകാർക്ക് വധശിക്ഷയാണ് വിധിക്കുന്നത് എങ്കിൽ ഇനി മുതൽ അവർ ഇരകളെ ജീവനോടെ വെക്കില്ല. ആഗ്രഹം സാധിച്ച ശേഷം അവരെ കൊല്ലുക തന്നെ ചെയ്യുമെന്നും അയാൾ പറയുകയുണ്ടായി. ഇവിടെ ഓർത്തുപോകുന്നത് നാസി ഏകാധിപതി ഹിറ്റ്ലറുടെ ആജ്ഞാനുവർത്തികളിൽ ഒരാളായിരുന്ന അഡോൾഫ് ഐക്മാനുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. ലക്ഷക്കണക്കിന് ആളുകളെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വെച്ച് കൊന്നൊടുക്കിയ ഐക്മാനെ തൂക്കിലേറ്റുന്നതിന് തലേന്ന് ജയിൽ ...