റിയലിസ്റ്റിക് സിനിമകൾ- ശുദ്ധ തട്ടിപ്പ്

"ഇന്ന് മലയാളസിനിമ റിയലിസത്തിനുപിന്നാലെയുള്ള ഓട്ടത്തിലാണ്. റിയലിസ്റ്റിക് സിനിമകൾ എന്നുപറയുന്നതുതന്നെ തട്ടിപ്പാണ്. സിനിമ പക്ക റിയലിസ്റ്റിക്കായാൽ ഡോക്യുമെന്ററിയായിപ്പോകും. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയിൽ കാണുന്നത്. നാച്വറൽ സിനിമയായി ആഘോഷിച്ച മഹേഷിന്റെ പ്രതികാരത്തിൽപോലും ഭയങ്കര ഡ്രാമയുണ്ട്. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്."
മാതൃഭൂമിക്ക് സംവിധയകാൻ ലാൽജോസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണിവ.  റിയലിസ്റ്റിക് സിനിമകൾ വലിയ വിജയം നേടുന്ന കാലത്തിലും  ഈ പറച്ചിൽ നിലവിളിയാണെന്നൊക്കെയുള്ള അഭിപ്രായങ്ങൾ കണ്ടു. തുടർന്ന് ദിലീപ് മാതൃഭൂമിക്ക് തന്നെ നൽകിയ മറ്റൊരു അഭിമുഖഭാഗമാണ് ഫോട്ടോയിൽ.   ഇവരീ പറയുന്നതിനെയൊക്കെ നിലവിളിയായിട്ട് കാണാൻ പറ്റുമോ?.  ശ്യംപുഷ്കരൻ പറഞ്ഞത് പോലെ ഗോഡ് ഫാദറിൽ എന്റെ മക്കൾ ഇനി പെണ്ണ് കേട്ടില്ലെന്ന് ശപഥമെടുക്കുന്ന അഞ്ഞൂറാന്റെ കഥ നാടകീയവും പ്രതികാരം ചെയ്യാതെ ചെരുപ്പിടില്ലെന്ന് ശപഥമെടുക്കുന്ന മഹേഷിന്റെ കഥ റിയലിസ്റ്റിക് ആകുന്നതുമെങ്ങനെ എന്ന് ചിന്തിച്ചാൽ മനസ്സിലാവുന്നതേയുള്ളു ഈ തട്ടിപ്പ്.  ഈ റിയലിസ്റ്റിക് എന്നൊക്ക നമ്മൾ ചുമ്മാ വിളിച്ചു പറയുന്നതാണെന്നേ.. കുറച്ചൊക്കെ ഡ്രാമ ഇല്ലാതെ പോയാൽ ഇവയൊക്കെ ഡോക്യൂമെന്ററി ആയി പോകില്ലേ?

Comments

Popular posts from this blog

അഗർത്ത

THE PLATFORM

ബിരിയാണി