നിരൂപണം - വിധേയൻ
#വിധേയൻ
.......................
പുതിയ സിനിമ കണ്ടിട്ട് അതിലെ രാഷ്ട്രീയം ഒക്കെ പറയാൻ നമ്മക്കെവിടാ സമയം ... ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യണം.. 👇👇
"അയാളെ ചീത്തയാക്കിയത് നമ്മുടെ ആളുകൾ തന്നെയാ. ഓരോ കാര്യസാധ്യത്തിനു കള്ളും പെണ്ണുമൊക്കെ കൊടുത്തു.. " പട്ടേലരെ കുറിച്ചുള്ള പള്ളിലെ കൈക്കാരന്റെ ഡയലോഗ് ആണ്. ചീത്തയാകാൻ നമ്മൾ അവസരം കൊടുത്തു ചീത്തയായ ഒരു മനുഷ്യനാൽ നല്ലോണം അനുഭവിക്കേണ്ടി വരികയെന്നത് ചുമ്മാതെ ഒരു കാര്യമല്ല.. പിന്നീട് നിയന്ത്രിക്കാൻ പറ്റാത്ത വിധം ഒരു അധിനിവേശ ശക്തിയായി അവർ മാറുകയെന്നതും ചില്ലറ കാര്യമല്ല(ലോകത്ത്, രാജ്യങ്ങൾ കോളനികളായി മാറിയിട്ടുണ്ടെങ്കിൽ അതിന് അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചും നമ്മൾക്കറിയാവുന്നതാണല്ലോ) . കുറച്ചുകൂടി കടുപ്പിച്ചു പറഞ്ഞാൽ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രധിരോധങ്ങളെല്ലാം അപ്രസക്തമാവുന്ന കൊളോണിയൽ സാഹചര്യം. തന്റെ ഭാര്യയെ കീഴടിക്കിയ പട്ടേലരോടുള്ള പ്രതിഷേധമായി "അവന്റെ കൊടല് ഞാനെടുക്കും" എന്ന് ആദ്യഘട്ടത്തിൽ പറയുന്ന തൊമ്മിയെ പിറ്റേന്ന് വിളിപ്പിച്ചു ഒരു മുണ്ടും ഭാര്യ ഓമനക്ക് ഒരു സാരിയും ഷാപ്പിൽ ജോലിയും കൊടുക്കുന്നതോടെ തൊമ്മി പട്ടേലരുടെ ആശ്രിതനായി. ഒരു ഭാഗത്ത് ദാനശീലവും മറുഭാഗത്തു ദണ്ഡനീതിയും കൈമുതലാക്കിയ കപട മാനവികതയുടെ പൊയ്മുഖമാണ് പട്ടേലര് എന്ന് സിനിമ പുരോഗമിക്കുമ്പോൾ മനസിലാക്കാവുന്നതേ ഉള്ളൂ.
സ്വന്തം ഭാര്യയെ കൊല്ലുന്ന പട്ടേലര് അവസാനം കുറ്റബോധത്താൽ അത്യന്തം വിവശനായി തൊമ്മിക്കു മുൻപിലും സഹായത്തിനായി അനന്തരവന്റെ മുമ്പിലും വിധേയപ്പെടേണ്ടി വരുന്നു.. അധികാരത്തിൽ നിന്നും വിധേയത്വത്തിലേക്ക് പട്ടേലരുടെ പതനം തീവ്രമായി കാണിക്കുന്നുണ്ട്..
.കാലഹരണപ്പെട്ട അധികാര ചിഹ്നങ്ങളെ കൂടെ കൊണ്ടു നടക്കുകയുംമറ്റുള്ളവരെ ഭയപ്പെടുത്താൻ അത് ഉപയോഗിക്കുകയും ഒരിക്കൽ പോലും ശരിയാംവണ്ണം ഉപയോഗിക്കാൻ സാധിക്കാതെ അതെ ചിഹ്നങ്ങളാൽ നശിക്കപ്പെടേണ്ടി വരുന്ന കാലത്തിന്റെ കാവ്യനീതിയുടെ അടയാളമാണ് വെടിയേറ്റ് മരിക്കുന്ന പട്ടേലര്....
കാലമെന്ന ആശയത്തിനുള്ളിൽ നിലനിൽക്കുന്ന ചില മാറാബാധകൾ തൂത്തെറിയപ്പെടുമ്പോഴേ നിലവിലുള്ള സാമൂഹ്യക്രമത്തിന്റെ സന്ധിബന്ധങ്ങൾ അളക്കാൻ കഴിയൂ.. അല്ലെങ്കിൽ പട്ടേലർക്ക് സംഭവിച്ച പോലെ അതേ മാറാബാധകളിൽ സ്വയം വിധേയപ്പെടേണ്ടി വരും എന്ന് തന്നെ പറയാം.

Comments
Post a Comment