Posts

Showing posts from April, 2021

ബിരിയാണി

Image
  #ബിരിയാണി  സ്ത്രീ-പുരുഷ ലൈംഗികതയുടെ രണ്ടടരുകൾക്കിടയിലാണ് ബിരിയാണി എന്ന സിനിമ അതിന്റെ കഥപറയുന്നത്. കിടപ്പറയിൽ ഖദീജ നേരിടുന്ന അവഹേളനത്തെയും അപമാനത്തെയും  ഏറ്റവുമാദ്യം സിനിമ കാണിക്കുന്നുണ്ട്.  നൂറ്റാണ്ടുകളായി പുരുഷാധിപത്യം,  സ്ത്രീ ലൈംഗികതയെ നിയന്ത്രിച്ചുകൊണ്ട്  നിർണ്ണയിച്ചുവരുന്ന സ്ത്രീധർമ്മങ്ങൾ മാത്രം കാണുവാൻ ഇഷ്ടപ്പെടുന്ന,  'സ്ത്രീയെ തളയ്ക്കുവാൻ' മതത്തെ കൂട്ടുപിടിക്കുന്ന ഖദീജയുടെ ഭർത്താവ് സിനിമ സംവദിക്കുന്ന സമൂഹത്തിലെ പുരുഷന്മാരുടെ ആകെത്തുകയാണ്.     മതാനുഷ്ഠാനങ്ങളിലെ ദുഷിച്ച ശീലങ്ങളെയും അതിന്റെ നിസ്സാരതകളെയും ശക്തമായി സ്പർശിച്ചും ആഘാതമേല്പിച്ചുകൊണ്ടുമാണ് സിനിമ മുന്നേറുന്നത്.  സഹോദരന്റെ തീവ്രവാദബന്ധംമൂലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വരുന്ന ഖദീജ, എക്കാലത്തും മതവും രാഷ്ട്രീയവും കൃത്യമായ കള്ളികളിലൊതുക്കി നിയന്ത്രിച്ചുവരുന്ന സ്ത്രീ ജീവിതങ്ങളെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. മത തീവ്രവാദത്തെയും അതിന്റെ മൂലകാരണങ്ങളെയും ചിലയിടങ്ങളിൽ ചാനൽ ചർച്ചകളുടെ രൂപത്തിൽ പ്രേഷകരിലെത്തിച്ചുകൊണ്ട് സിനിമ മൃദുവായി സ്പർശിച്ചു പോകുന്നുണ്ട്.    ഉമ...

THE PLATFORM

Image
 #The_Platform ലംബാകൃതിയിലുള്ള നിരവധി നിലകൾ ഉള്ളയൊരു  തടവറ. ഓരോ നിലയിലും രണ്ടു തടവുകാർ.  സമയക്രമം അനുസരിച്ചു താഴേക്കും മുകളിലേക്കും സഞ്ചരിക്കുന്ന തീൻ മേശ.  ഈ അവസ്ഥയിൽ നിന്ന് അതിജീവിച്ച് ഭരണ വർഗ്ഗവുമായി  മുൻ നിശ്ചയിച്ച പ്രകാരമുള്ള  ആവശ്യങ്ങൾ നേടുകയെന്നതാണ്  തടവുകാരുടെ ലക്ഷ്യം.  "മൂന്നു തരം ആൾക്കാരാണുള്ളത്... മുകളിലത്തെ നിലയിലുള്ളവർ....താഴത്തെ നിലയിൽ ഉള്ളവർ..  പിന്നെ വീണു പോകുന്നവരും" എന്ന സംഭാഷണത്തോടെ തുടങ്ങുന്ന  സിനിമ,  വർഗ്ഗ സമൂഹം രൂപപ്പെട്ട കാലം മുതൽ സാമൂഹ്യ ജീവിതത്തിന്റെ സർവ്വവിധവിതാനങ്ങളിലും അസമത്വത്തിന്റെ അതിസങ്കീർണ്ണമായ അടിവേരുകളും പടർന്നു കയറിയിരുന്നു എന്ന അടയാളപ്പെടുത്തലാണ് The Platform എന്ന സ്പാനിഷ് സിനിമ നൽകുന്നത്.   ലംബാകൃതിയിൽ,  നിരവധി നിലകളിൽ പണിതിരിക്കുന്ന ആ  തടവറയിൽ നാല്പത്തിയെട്ടാം  നിലയിൽ നിന്നുകൊണ്ട് Goreng കാണുന്നത് ആകാശം മുട്ടുന്നതും അന്തമില്ലാത്തതുമായ അസമത്വങ്ങളെ തന്നെയാണ്.  മുകളിലുള്ളവരും താഴെയുള്ളവരും തമ്മിലുള്ള നൈസർഗ്ഗിക ഐക്യപ്പെടാൽ സ്വപ്നം കാണുന്ന, താഴെത്തെ നിലയിലുള്ളവരുടെ ഭക്ഷണ...