B. Ed ഡയറികുറിപ്പ് -1
ഒന്നാം ദിവസം (23/7/2019)
നാല് മാസത്തെ ട്രെയിനിങ് ആരംഭിച്ചു. ദേവസ്വംബോർഡ് ഹൈസ്കൂളിലാണ് (കങ്ങഴ ) ഇനി അഭ്യാസങ്ങൾ.
ഒരു മാസത്തെ ഇൻഡക്ഷന് പോയി പരിചയപ്പെട്ട കുട്ടികളെല്ലാം ഈ തവണ കൂടുതൽ അലമ്പാവുന്നുണ്ട്.. കഷ്ടപ്പെട്ട് ഇൻട്രൊഡക്ഷനായി കരുതിയ മൂന്ന് കഥകൾ... മൂന്ന് കഥകളാണ് 8ലെ നവഭാരത ശില്പിമാരിൽ ഒരാൾ തകർത്തു തരിപ്പണമാക്കിയത്... അവരുടെ എല്ലാ മുറുമുറുപ്പുകളിലും എനിക്ക് പ്രതീക്ഷയുണ്ട്... ഏറ്റവും ആവേശകരമായി അവരെന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു... അവർ അവരുടെ അഭിലാഷ സാഷാത്കാരത്തിനു തെരഞ്ഞെടുത്ത അന്തരീക്ഷം ഞാൻ ക്ലാസ്സിൽ ഉള്ള സാഹചര്യമാണ് (സന്തോഷമാണ്)..
സോക്രട്ടിസിന്റെ അരാജക ശൈലിയോട് എതിർപ്പുണ്ടായിരുന്നിട്ടും ഗുരുവുമായി അഭിപ്രായ സംഘർഷമുണ്ടാക്കാത്ത യാഥാസ്തിഥികൻ ആയിരുന്നു പ്ലേറ്റോ..
എന്നാൽ അരിസ്റ്റോട്ടിൽ എന്ന പ്ലേറ്റോയുടെ ശിഷ്യൻ നേരെ തിരിച്ച് ഗുരുവുമായി യാതൊരുവിധ അഭിപ്രായ ഐക്യവും ഉണ്ടായിരുന്നില്ല, സഹിഷ്ണുത ഉണ്ടായിരുന്നില്ല. "ഈ വയസ്സന്മാർ ശരിയല്ല അവരുമായി ആശയ സംവാദങ്ങളിൽ ഏർപ്പെടുന്നത് ഒരു പാഴ് വ്യായാമം മാത്രമാണ്" എന്ന മട്ടിലുള്ള അരിസ്റ്റോട്ടിലിന്റെ നിരീക്ഷണം ഗുരുവിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് കരുതുന്നവരുണ്ട്. ഏതായാലും ഞാൻ അരിസ്റ്റോട്ടിൽ എന്ന ശിഷ്യന്റെ പക്ഷത്താണ്.. ഗുരുവുമായി നിരന്തരം അഭിപ്രായ സംഘർഷത്തിൽ ഏർപ്പെടുന്നവരായിരിക്കണം ശിഷ്യന്മാർ.. ഗുരുവിന്റെ കാൽകഴുകി ഊട്ടുന്നവനാണ് മഹാനായ ശിഷ്യനെന്ന ഗ്ലോറിഫൈഡ് സങ്കൽപ്പങ്ങളൊക്കെ മാറണം..പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. അതിൽ ഗുരുവിന്റെ കൈ ആകാശത്തിലേക്കും ശിഷ്യന്റെ കൈ നിലത്തേക്കുമാണ്. ഒന്നുകിൽ, ആകാശത്തേക്ക് മാത്രമല്ല ഭൂമിയിലേക്കും നോക്കണം എന്ന് ആ ശിഷ്യൻ പറയുകയാവാം അല്ലെങ്കിൽ നിലത്ത് നിൽക്കടോ എന്ന് ഗുരുവിനെ പഠിപ്പിക്കുകയുമാവാം. ശിഷ്യന്മാരോക്കെ നിരന്തരം അഭിപ്രായ സംഘർഷത്തിലേർപ്പെടട്ടെ.. അങ്ങനൊരു സാഹചര്യം ഒരുക്കാൻ തല്ക്കാലം B.Ed ട്രെയിനീസിനെ കഴിയൂ എന്ന് കുറച്ചുനാൾ അഹങ്കരിക്കാം.
മഹത്തായ കർമ്മമാണ് അധ്യാപനം.. പാടത്തു പണിയെടുക്കുന്ന കർഷകന്റെ അധ്വാനത്തോളം തന്നെ വരുമത്..........
...........................................

Comments
Post a Comment