B. Ed ഡയറികുറിപ്പ് -3- പ്രവർത്തന കേന്ദ്രീകൃതമെന്നാൽ ഇതൊക്കെയാണ് മിസ്റ്റർ

മൂന്നാംദിവസം 25/7/2019


ക്ലാസ്സ്‌ എടുത്ത് തുടങ്ങി..  
കുഴപ്പമില്ലാതെ ക്ലാസ്സ്‌ മുന്നോട്ടുപോകുമെന്ന് ഇന്ന് മനസിലാക്കി.. 
എന്നാലും ഈ ലാപ്ടോപ്പും അനുബന്ധങ്ങളും കണക്ട് ചെയ്യാനായി എടുക്കുന്ന അത്രയും സമയം എങ്ങനെ ലാഭിക്കാമെന്ന് ചിന്തിച്ചു നടന്നു വരുന്ന വഴി LP സ്കൂളിലെ ഒരു അധ്യാപകൻ കുട്ടികളെ നിലത്ത് പലയിടത്തായി വിന്യസിച്ചു ക്ലാസ്സ്‌ എടുക്കുന്നത് കണ്ടു.  നിർദേശങ്ങൾ നൽകാനായി അദ്ദേഹം ക്ലാസ്സ്‌ ചുറ്റി തിരിഞ്ഞു നടപ്പാണ്..  ആ രീതി  കണ്ട് വളരെ രസം തോന്നി..  അതിലും നന്നായി എങ്ങനെ ക്ലാസ്സ്‌ അറേഞ്ച് ചെയ്യാൻപറ്റുമെന്ന് ചിന്തിച്ചു തലപുകച്ച് അവസാനം ആ കർത്തവ്യം ഗൂഗിളിന് വിട്ടു..  അങ്ങനെ ഗൂഗിളിലൂടെ പല പള്ളിക്കൂട കാഴ്ചകൾ കണ്ടു പോകവേ ദേ ബ്രിട്ടനിലെ ഏതോ ഒരു പള്ളിക്കൂടത്തിന്റെ അകം കണ്ടു.ക്ലാസന്തരീക്ഷം, പഠനാന്തരീക്ഷം എന്നൊക്കെ നാം ചിന്തിക്കുമ്പോള്‍ ഒരു ബോര്‍ഡും കുറേ ചാര്‍ട്ടുകളും വായനാമൂലയുമൊക്കെയേ മനസിലേക്കു കടന്നു വരൂ.

എന്റെ സങ്കല്പത്തെ ഞെട്ടിച്ച കാഴ്ചയായിരുന്നു ഇത്.
ക്ലാസിലെ ചുമരുകളടക്കം എല്ലാ സ്ഥലും പഠനത്തിന്റെ വിവിധസാധ്യതകളാക്കി പരിവര്‍ത്തനം ചെയ്തിരുന്നു.

അധ്യാപികമാരാണ് അവിടെയും ക്ലാസുകള്‍ നയിക്കുന്നത്.
അവര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നു പരസഹായമില്ലാതെ.
ഇതൊക്കെ തയ്യാറാക്കി വിന്യസിക്കാന്‍ സമയം കണ്ടെത്തുന്നു. 

ചെറിയ മേശകള്‍ അടുപ്പിച്ചിട്ടിരുന്നു.
ക്ലാസിന്റെ പൊതു നിറം നീലയാണ്.
മേശമേല്‍ കുട്ടികളുടെ ഫയല്‍ ഡിഷ്. 
ചര്‍ച്ചകള്‍ക്കും എഴുത്തിനും സഹായകമാണ് ഈ വിന്യാസം.
അധ്യാപിക എല്ലാവരുടേയും അടുത്തു ചെല്ലും.
സിനിമ കാണാനിരിക്കുന്നതു പോലെയല്ലേ നമ്മുടെ ക്ലാസുകളിലെ ഇരിപ്പിടം?
അത് സത്യത്തില്‍ അധ്യാപകകേന്ദ്രിത വിന്യാസമാണ്.
ഇതോ പ്രവര്‍ത്തന കേന്ദ്രിത വിന്യാസവും. 

ആക്ടിവിറ്റി based എന്നത് കൊണ്ട് ഇതൊക്കെയാണ്  ഉദ്ദേശിക്കുന്നതെന്ന്  മനസ്സിലാക്കി ഞാൻ വാ പൊളിച്ചിരുന്നു.  (ചുമ്മാതൊന്ന് ഗൂഗിളിലോ യൂട്യൂബിലൊ തപ്പി പോയാൽ ഇതിലും ഭംഗിയുള്ള കാഴ്ചകൾ കാണാം)
                         
"വോക്കെ തേങ്ക്സ് "

Comments

Popular posts from this blog

അഗർത്ത

THE PLATFORM

ബിരിയാണി