Posts

Showing posts from July, 2019

B. Ed ഡയറികുറിപ്പ് -5 - ഗ്രൂപ്പ്‌ പ്രവർത്തനം ആശ്രിതരെ സൃഷ്ടിക്കരുത്

അഞ്ചാം ദിനം  ഞാന്‍ ഒരു മാസത്തെ ഇൻഡക്ഷൻ പ്രോഗ്രാമിന് പോയത് മുതൽ എടുത്ത ക്ലാസുകൾ എല്ലാം തന്നെ ഗ്രൂപ്പ്‌ ആക്ടിവിറ്റി based ആണ് (അത് നമ്മുടെ പ്രോഗ്രാമിന്റെ ഒരു ഭാഗമാണ് )ഇന്റേൺഷിപ് പ്രോഗ്രാമിലും അത് തുടരുന്നു . ഗ്രൂപ്പ് വര്‍ക്ക് നടക്കുന്നു. അതില്‍ചില ക്ലാസുകള്‍ അറിഞ്ഞോ അറിയാതെയോ ഒരു പാതകം ചെയ്യുന്നു. അത് ദാസ്യം പരിശീലിപ്പിക്കുന്നു. നിഷ്ക്രിയത നട്ട് വളര്‍ത്തുന്നു. ആശ്രിത സമൂഹത്തെ രൂപപ്പെടുത്തുന്നു. ഈ ആശ്രിത സമൂഹം അഥവാ backward children  ഉണ്ടല്ലോ ഗ്രൂപ്പിലെ മറ്റംഗങ്ങളുടെ കണ്ടെഴുത്തു മാത്രമാണ് നടത്തുന്നത്.  എന്റെ ക്ലാസ്സിൽ ഞാൻ അത് പരമാവധി പരിഹരിക്കുന്നുണ്ട്.  ക്ലാസ്സിലെ കുട്ടികളുടെ പെർഫോമൻസ് കണ്ട് ഏകദേശം അവരുടെ ഇഷ്ടമേഖലകൾ കണ്ടെത്തി അതിനനുസരിച്ചു ഗ്രൂപ്പിലെ ചുമതലകൾ ഞാൻ തന്നെ വീതിച്ചു കൊടുക്കുന്നു . അല്ലാത്ത പക്ഷം ഒരാളെഴുതുകയും ബാക്കിയുള്ളവർ നോക്കി എഴുതുകയും ബുക്കില്‍ ഓണം ഉണ്ട പ്രതീതി സൃഷ്ടിക്കുകയും ചെയ്യും. നാല് കാര്യങ്ങൾ പറഞ്ഞ് നിർത്തട്ടെ ; (തികച്ചും ഞാൻ ട്രെയിനിങ്ങിന് പോകുന്ന സ്കൂൾ അടിസ്ഥാനമാക്കിയുള്ളത് ) 1. സ്കൂൾ ലൈബ്രറികൾ സജീവമാക്കണം  പുസ്തകങ്ങൾ അവരോട...

B.Ed ഡയറി കുറിപ്പ് -4 -ആദ്യം സ്വയം നന്നാവണം എന്നിട്ട് മറ്റുള്ളവരെ നന്നാക്കണം.

നാലാം ദിനം  ദിനാചരണങ്ങൾ അധ്യാപക കേന്ദ്രിത പരിപാടിയായി മാറുന്നുണ്ടോ? അധ്യാപകർ തയ്യാറാക്കിയ ക്വിസ് പരിപാടി, അധ്യാപകർ ഒരുക്കുന്ന പ്രദർശനം, അധ്യാപകർ നയിക്കുന്ന ക്ലാസുകൾ.. കുട്ടികൾ സ്വീകർത്താക്കളായി മാത്രം മാറുന്നു. സ്വയം പഠന ശേഷി വികസിപ്പിക്കൽ, ആശയ വിനിമയ നൈപുണി പോഷിപ്പിക്കൽ, പൊതു സദസുകളെ അഭിസംബോധന ചെയ്യാനുള്ള കഴിവ് വളർത്തൽ എന്നിവ ലക്ഷ്യമാക്കി കുട്ടികളുടെ പക്ഷത്ത് നിന്ന് കാര്യങ്ങളെ സമീപിക്കുന്നതിൽ ഇപ്പോഴും അധ്യാപകർക്ക് മടിയാണ്.  ഇന്ന് കാർഗിൽ യുദ്ധ വിജയത്തിന്റെ 20th വാർഷികം.  അതിനോടനുബന്ധിച്ചു വിഡിയോ പ്രദർശനം നടന്നുവെങ്കിലും വെറുതെ കുട്ടികളുടെ രണ്ടു പീരിയഡ് നഷ്ടപ്പെടുത്തിയതുപോലെ ആയി. കുട്ടികളുടെ യാതൊരുവിധ ഇടപെടലും ഇല്ലാതെ അത് കഴിച്ചു കൂട്ടി.   വെടിയൊച്ചകളും കോലാഹലങ്ങളും ഉള്ള ത്രസിപ്പിക്കുന്ന ഒരു വിഡിയോ കാണിച്ച് പറഞ്ഞു വിടുക മാത്രമാണ് ലക്ഷ്യമെങ്കിൽ മേജർ മഹാദേവന്റെ മാസ്സ് ഡയലോഗുകളുള്ള സിനിമാ ഭാഗം കാണിക്കുകയായിരുന്നു ഭേദം.   ഈ ദിനാചരണങ്ങളുടെ ഉത്തരവാദിത്വം  ടീച്ചറുടെ മേൽനോട്ടത്തിൽ പൂർണമായും കുട്ടികളെ ഏൽപ്പിക്കാത്തതെന്താണ്.??   തീർച്ചയ...

B. Ed ഡയറികുറിപ്പ് -3- പ്രവർത്തന കേന്ദ്രീകൃതമെന്നാൽ ഇതൊക്കെയാണ് മിസ്റ്റർ

Image
മൂന്നാംദിവസം  25/7/2019 ക്ലാസ്സ്‌ എടുത്ത് തുടങ്ങി..   കുഴപ്പമില്ലാതെ ക്ലാസ്സ്‌ മുന്നോട്ടുപോകുമെന്ന് ഇന്ന് മനസിലാക്കി..  എന്നാലും ഈ ലാപ്ടോപ്പും അനുബന്ധങ്ങളും കണക്ട് ചെയ്യാനായി എടുക്കുന്ന അത്രയും സമയം എങ്ങനെ ലാഭിക്കാമെന്ന് ചിന്തിച്ചു നടന്നു വരുന്ന വഴി LP സ്കൂളിലെ ഒരു അധ്യാപകൻ കുട്ടികളെ നിലത്ത് പലയിടത്തായി വിന്യസിച്ചു ക്ലാസ്സ്‌ എടുക്കുന്നത് കണ്ടു.  നിർദേശങ്ങൾ നൽകാനായി അദ്ദേഹം ക്ലാസ്സ്‌ ചുറ്റി തിരിഞ്ഞു നടപ്പാണ്..  ആ രീതി  കണ്ട് വളരെ രസം തോന്നി..  അതിലും നന്നായി എങ്ങനെ ക്ലാസ്സ്‌ അറേഞ്ച് ചെയ്യാൻപറ്റുമെന്ന് ചിന്തിച്ചു തലപുകച്ച് അവസാനം ആ കർത്തവ്യം ഗൂഗിളിന് വിട്ടു..  അങ്ങനെ ഗൂഗിളിലൂടെ പല പള്ളിക്കൂട കാഴ്ചകൾ കണ്ടു പോകവേ ദേ ബ്രിട്ടനിലെ ഏതോ ഒരു പള്ളിക്കൂടത്തിന്റെ അകം കണ്ടു. ക്ലാസന്തരീക്ഷം, പഠനാന്തരീക്ഷം എന്നൊക്കെ നാം ചിന്തിക്കുമ്പോള്‍ ഒരു ബോര്‍ഡും കുറേ ചാര്‍ട്ടുകളും വായനാമൂലയുമൊക്കെയേ മനസിലേക്കു കടന്നു വരൂ. എന്റെ സങ്കല്പത്തെ ഞെട്ടിച്ച കാഴ്ചയായിരുന്നു ഇത്. ക്ലാസിലെ ചുമരുകളടക്കം എല്ലാ സ്ഥലും പഠനത്തിന്റെ വിവിധസാധ്യതകളാക്കി പരിവര്‍...

B. Ed ഡയറികുറിപ്പ് -2 - മടുപ്പ് തുടക്കത്തിൽ -

രണ്ടാം ദിനം 24/07/2019 മടുപ്പിൽ തുടങ്ങി മടുപ്പിൽ അവസാനിച്ച  ദിനം. മഴനനഞ്ഞു  സ്കൂളിൽ എത്തി, ഇന്നും ക്ലാസ്സ്‌ ആരംഭിക്കാൻ സാധിച്ചില്ല, 9ൽ അവസാന പീരിയഡ് എന്റെ ആയിരുന്നിട്ടും ചെല്ലാൻ കഴിഞ്ഞില്ല..... ( മടുപ്പിന്റെ പ്രത്യക്ഷ കാരണങ്ങളാണ് ) മടുപ്പ് പിന്തുടരുന്നുണ്ട്.. മടുപ്പ് ഒരു വൃത്തികെട്ട മരമാണ്.  ചെറുതായൊരു വിത്ത് മതി ആകെ പടരും.. പടർന്നാലും പന്തലിക്കില്ല എന്ന് വിശ്വസിക്കുന്നു. എല്ലാ മടുപ്പും ദേ ഈ പോയിന്റ് ഓഫ് വ്യൂ ൽ അങ്ങ് കൂടെ കൂട്ടുവാണ് 👇👇👇 "രാത്രിയിലെ ഇരുട്ട് ഏറ്റവും കനക്കുന്നത് ഉദയത്തിനു തൊട്ടുമുൻപാണ് ".

B. Ed ഡയറികുറിപ്പ് -1

Image
ഒന്നാം ദിവസം (23/7/2019) നാല് മാസത്തെ ട്രെയിനിങ് ആരംഭിച്ചു.  ദേവസ്വംബോർഡ്‌ ഹൈസ്കൂളിലാണ് (കങ്ങഴ ) ഇനി അഭ്യാസങ്ങൾ.   ഒരു മാസത്തെ ഇൻഡക്ഷന് പോയി പരിചയപ്പെട്ട കുട്ടികളെല്ലാം ഈ തവണ കൂടുതൽ അലമ്പാവുന്നുണ്ട്.. കഷ്ടപ്പെട്ട് ഇൻട്രൊഡക്ഷനായി കരുതിയ മൂന്ന് കഥകൾ...  മൂന്ന് കഥകളാണ് 8ലെ  നവഭാരത ശില്പിമാരിൽ ഒരാൾ തകർത്തു തരിപ്പണമാക്കിയത്... അവരുടെ എല്ലാ മുറുമുറുപ്പുകളിലും എനിക്ക് പ്രതീക്ഷയുണ്ട്...  ഏറ്റവും ആവേശകരമായി അവരെന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു... അവർ അവരുടെ അഭിലാഷ സാഷാത്കാരത്തിനു തെരഞ്ഞെടുത്ത അന്തരീക്ഷം ഞാൻ ക്ലാസ്സിൽ ഉള്ള സാഹചര്യമാണ് (സന്തോഷമാണ്).. സോക്രട്ടിസിന്റെ അരാജക ശൈലിയോട് എതിർപ്പുണ്ടായിരുന്നിട്ടും ഗുരുവുമായി അഭിപ്രായ സംഘർഷമുണ്ടാക്കാത്ത യാഥാസ്തിഥികൻ ആയിരുന്നു പ്ലേറ്റോ..  എന്നാൽ അരിസ്റ്റോട്ടിൽ എന്ന പ്ലേറ്റോയുടെ ശിഷ്യൻ നേരെ തിരിച്ച് ഗുരുവുമായി യാതൊരുവിധ അഭിപ്രായ ഐക്യവും ഉണ്ടായിരുന്നില്ല, സഹിഷ്ണുത ഉണ്ടായിരുന്നില്ല.  "ഈ വയസ്സന്മാർ ശരിയല്ല അവരുമായി ആശയ സംവാദങ്ങളിൽ ഏർപ്പെടുന്നത് ഒരു പാഴ് വ്യായാമം മാത്രമാണ്" എന്ന മട്ടിലുള്ള അരിസ്റ്റോട്ടിലിന്റെ നിരീക്ഷണ...

റിയലിസ്റ്റിക് സിനിമകൾ- ശുദ്ധ തട്ടിപ്പ്

Image
"ഇന്ന് മലയാളസിനിമ റിയലിസത്തിനുപിന്നാലെയുള്ള ഓട്ടത്തിലാണ്. റിയലിസ്റ്റിക് സിനിമകൾ എന്നുപറയുന്നതുതന്നെ തട്ടിപ്പാണ്. സിനിമ പക്ക റിയലിസ്റ്റിക്കായാൽ ഡോക്യുമെന്ററിയായിപ്പോകും. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയിൽ കാണുന്നത്. നാച്വറൽ സിനിമയായി ആഘോഷിച്ച മഹേഷിന്റെ പ്രതികാരത്തിൽപോലും ഭയങ്കര ഡ്രാമയുണ്ട്. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്." മാതൃഭൂമിക്ക് സംവിധയകാൻ ലാൽജോസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണിവ.  റിയലിസ്റ്റിക് സിനിമകൾ വലിയ വിജയം നേടുന്ന കാലത്തിലും  ഈ പറച്ചിൽ നിലവിളിയാണെന്നൊക്കെയുള്ള അഭിപ്രായങ്ങൾ കണ്ടു. തുടർന്ന് ദിലീപ് മാതൃഭൂമിക്ക് തന്നെ നൽകിയ മറ്റൊരു അഭിമുഖഭാഗമാണ് ഫോട്ടോയിൽ.   ഇവരീ പറയുന്നതിനെയൊക്കെ നിലവിളിയായിട്ട് കാണാൻ പറ്റുമോ?.  ശ്യംപുഷ്കരൻ പറഞ്ഞത് പോലെ ഗോഡ് ഫാദറിൽ എന്റെ മക്കൾ ഇനി പെണ്ണ് കേട്ടില്ലെന്ന് ശപഥമെടുക്കുന്ന അഞ്ഞൂറാന്റെ കഥ നാടകീയവും പ്രതികാരം ചെയ്യാതെ ചെരുപ്പിടില്ലെന്ന് ശപഥമെടുക്കുന്ന മഹേഷിന്റെ കഥ റിയലിസ്റ്റിക് ആകുന്നതുമെങ്ങനെ എന്ന് ചിന്തിച്ച...

സ്വത്വ ബോധം ചെറിയൊരു സംഗതിയല്ല

Image
+2ൽ ഹിസ്റ്ററി പഠിപ്പിച്ച സുനിൽ സർ പറഞ്ഞിരുന്നു തെറി എന്നൊരു സാധനമില്ലന്ന്. അന്ന് അത് കേട്ട് ചെറിയൊരു ചിരിയൊക്കെ വന്നെങ്കിലും അതിൽ കാര്യമില്ലാതില്ലെന്ന് തോന്നിയിരുന്നു.  നമ്മുടെ സ്വത്വങ്ങളെയൊക്കെ വെറുക്കാൻ പഠിപ്പിക്കുന്ന  ഒരു രാഷ്ട്രീയമുണ്ട് അധിനിവേശങ്ങളുടെ ഫലമായുണ്ടായവ.  ലോത്യാർദ് ക്ലാസിക്കൽ സന്ദർഭമെന്നു വിശേഷിപ്പിച്ചതും ഈ സംഗതിയെയാണ്. അധിനിവേശ സംസ്കാരത്തെ സ്വന്തമെന്ന മട്ടിൽ സ്വീകരിക്കാൻ നിർബന്ധിതമാവുന്ന അവസ്ഥ.  B. C1500ൽ  ആര്യാധിനിവേശത്തിന്റെ ഫലമാണ്    ആണ് ദേ..  തള്ളയെന്നതൊക്കെ ചീത്ത വാക്കാക്കുവാൻ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നത്. തനി മലയാളം തള്ളയെന്നിരിക്കെ അതൊരു ചീത്ത വാക്കാക്കുവാനും തള്ളമാരെ മുഴുവൻ അപമാനിക്കുവാനും നമ്മുക്കൊക്കെ മനസ്സുവന്നതാണ് അത്ഭുതം. ഇവിടെയാണ്‌ മലയാളി തമിഴ് ജനതയെ മാതൃകയാക്കേണ്ടത്. സ്വത്വ സംരക്ഷണത്തിൽ അവർ പുലർത്തുന്ന ജാഗ്രതയെ കണ്ടുപഠിക്കേണ്ടത്. ഇനിയിപ്പോ ഈ ക്ലാസിക്കൽ സന്ദർഭത്തിൽ നിന്നും കരകയറാൻ പറ്റിയില്ലേൽ പോലും ചീത്തയാണെന്നൊക്കെ പറഞ്ഞു അപമാനിക്കാതിരുന്നൂടെ നമ്മുടെ ഭാഷയെ... എന്ന്... ക്ലാസ്സിക്കൽ സന്ദർഭത്തിൽ നിന്നും ഇനിയ...