സ്വത്വ ബോധം ചെറിയൊരു സംഗതിയല്ല
+2ൽ ഹിസ്റ്ററി പഠിപ്പിച്ച സുനിൽ സർ പറഞ്ഞിരുന്നു തെറി എന്നൊരു സാധനമില്ലന്ന്. അന്ന് അത് കേട്ട് ചെറിയൊരു ചിരിയൊക്കെ വന്നെങ്കിലും അതിൽ കാര്യമില്ലാതില്ലെന്ന് തോന്നിയിരുന്നു.
നമ്മുടെ സ്വത്വങ്ങളെയൊക്കെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു രാഷ്ട്രീയമുണ്ട് അധിനിവേശങ്ങളുടെ ഫലമായുണ്ടായവ. ലോത്യാർദ് ക്ലാസിക്കൽ സന്ദർഭമെന്നു വിശേഷിപ്പിച്ചതും ഈ സംഗതിയെയാണ്. അധിനിവേശ സംസ്കാരത്തെ സ്വന്തമെന്ന മട്ടിൽ സ്വീകരിക്കാൻ നിർബന്ധിതമാവുന്ന അവസ്ഥ. B. C1500ൽ ആര്യാധിനിവേശത്തിന്റെ ഫലമാണ് ആണ് ദേ.. തള്ളയെന്നതൊക്കെ ചീത്ത വാക്കാക്കുവാൻ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നത്. തനി മലയാളം തള്ളയെന്നിരിക്കെ അതൊരു ചീത്ത വാക്കാക്കുവാനും തള്ളമാരെ മുഴുവൻ അപമാനിക്കുവാനും നമ്മുക്കൊക്കെ മനസ്സുവന്നതാണ് അത്ഭുതം. ഇവിടെയാണ് മലയാളി തമിഴ് ജനതയെ മാതൃകയാക്കേണ്ടത്. സ്വത്വ സംരക്ഷണത്തിൽ അവർ പുലർത്തുന്ന ജാഗ്രതയെ കണ്ടുപഠിക്കേണ്ടത്.
ഇനിയിപ്പോ ഈ ക്ലാസിക്കൽ സന്ദർഭത്തിൽ നിന്നും കരകയറാൻ പറ്റിയില്ലേൽ പോലും ചീത്തയാണെന്നൊക്കെ പറഞ്ഞു അപമാനിക്കാതിരുന്നൂടെ നമ്മുടെ ഭാഷയെ...
എന്ന്...
ക്ലാസ്സിക്കൽ സന്ദർഭത്തിൽ നിന്നും ഇനിയും കരകയറാൻ ആവാത്ത വ്യവസ്ഥിതിയിലെ ഒരംഗം.

Comments
Post a Comment