അഗർത്ത
അത്തരമൊരു സാങ്കൽപ്പിക പ്രദേശത്തേക്ക് എത്തിച്ചേരുവാൻ സൂഫിയായും ആഘോരിയായുമൊക്കെ മാറി, സ്വയം കണ്ടെത്തലിന്റെ യാത്രയുമായി പോവുന്ന നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ കഥയാണ് നോവൽ പറയുന്നത്.
എന്നാൽ അഗർത്തയെ വെറുമൊരു ഫാന്റസി ലോകം എന്നതിനപ്പുറം, ഒരു Self-Actualization point ആയി വായിക്കാനാണ് ഞാൻ ശ്രമിച്ചത്. സമൂഹം ഇന്നോളം സമാഹരിച്ചിട്ടുള്ള മൂല്യങ്ങളുടെയും വ്യവസ്ഥകളുടെയും നിയമങ്ങളുടെയും ഒക്കെ ഒരുൽപ്പന്നം തന്നെയാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ, നമ്മെ നിർമ്മിച്ച ഈ സമൂഹത്തിൽ നിന്ന് പൂർണ്ണമായി മാറിനിന്നുകൊണ്ട് മാത്രം ആത്മസാക്ഷാത്കാരം നേടാൻ കഴിഞ്ഞെന്നു വരില്ല.
ലോകത്തിലെ ഒന്നിനും നമ്മളെ അടിമപ്പെടുത്താൻ വിട്ടുകൊടുക്കാതിരിക്കുകയാണ് ഉചിതം. താമരയിലയിലെ വെള്ളം പോലെ ജീവിക്കാൻ പറ്റിയാൽ അത്രയും നന്ന്.
കാലഹരണപ്പെട്ട ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ട് പുതിയൊരു വെളിച്ചത്തിലേക്ക് (അഗർത്തയിലേക്ക്) കടക്കാനാവില്ല. ബന്ധങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുമ്പോഴും ആസക്തികൾ ഉപേക്ഷിച്ചുകൊണ്ട്, അഗർത്ത തേടിയുള്ള യാത്രകൾ നമ്മൾ ചെയ്തുകൊണ്ടേയിരിക്കണം.
ഒടുവിൽ യഥാർത്ഥ ബോധോദയം ഉണ്ടായാൽ, ബുദ്ധനെപ്പോലെ മനുഷ്യ സമൂഹത്തിലേക്ക് തന്നെ മടങ്ങിവരിക. എന്നിട്ട് ആ പുതിയ വെളിച്ചം പകർന്നുനൽകി ലോകക്രമത്തെ മാറ്റിമറിക്കുക...

Comments
Post a Comment