സ്കൂൾ യൂണിഫോം & ഗുജറാത്ത്‌ മതിൽ

സ്കൂളിൽ  യൂണിഫോം ഇട്ടാൽ സമത്വം ഉണ്ടാവുമെങ്കിൽ ഗുജറാത്തിലെ മതിലും സമത്വത്തിനു വേണ്ടിയാണ് .....

ഫാസിസം സമത്വമെന്ന പേരിൽ ചെയ്തു കൊടുക്കുന്ന സൗകര്യമാണ് യൂണിഫോം.  ഒരേ യൂണിഫോമിൽ അണിനിരത്തിയതു കൊണ്ട് സമത്വം ഉണ്ടാവുമെന്ന പ്രതീക്ഷ ശുദ്ധ വിഡ്ഢിത്തമാണ്. യഥാർത്ഥത്തിൽ അസമത്വങ്ങളെ മറച്ചു വെയ്ക്കുക മാത്രമാണ് യൂണിഫോം ചെയ്യുന്നത് (ഗുജറാത്തിൽ ഉയരുന്ന മതിൽ എന്താണോ ചെയ്യുന്നത് അത് തന്നെ. ).  തങ്ങളനുഭവിക്കുന്ന അസമത്വത്തിന്റെ കാഠിന്യം അടിസ്ഥാന വർഗ്ഗം അറിയാതിരിക്കുകയും എല്ലാവിധ ചെറുത്തു നിൽപ്പുകളെയും പ്രതിഷേധങ്ങളെയും അതിലൂടെ  ഇല്ലാതാക്കുകയും ചെയ്യുക എന്ന കർത്തവ്യം നിർവഹിക്കുകയാണ് യൂണിഫോം.

അസമത്വങ്ങളെ മറച്ചു വെച്ചു കൊണ്ട് സമത്വമെന്ന പ്രഹസനം എത്ര നാൾ നടക്കുമെന്നാണ്???????

Comments

Popular posts from this blog

അഗർത്ത

THE PLATFORM

ബിരിയാണി